ഇന്ത്യയില്‍ ഓരോ മിനിട്ടിലും മൂന്ന് പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റിസേര്‍ച്ച് സംഘമാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശൈശവ വിവാഹങ്ങള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനത്തിലാണ് ഇപ്പോള്‍ രാജ്യത്തെ ക്രൈം റെക്കോര്‍ഡിനെ പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള കണക്കുകള്‍ പുറത്തുവന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2018 2022 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ 3863 ശൈശവ വിവാഹമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ ഓരോ വര്‍ഷത്തിലും 16 ലക്ഷത്തോളം പെണ്‍കുട്ടികളാണ് നിര്‍ബന്ധിത ശൈശവ വിവാഹത്തിന് നിര്ബന്ധിതരാകുന്നത്.
അതേസമയം, അസമില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി 81% ല്‍ അധികം ശൈശവ വിവാഹങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴും 91% ശൈശവ വിവാഹ കേസുകളും കോടതിയില്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.