ലബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്ക് ഡ്രോണ്‍ നിര്‍മിക്കാനാവശ്യമായ ഘടകങ്ങള്‍ നല്കിയ മൂന്നു പേര് സ്പെയിനിലും ഒരാള്‍ ജര്‍മനിയിലും അറസ്റ്റിലായി.
ലബനീസ് വംശജര്‍ നടത്തുന്ന കമ്പനികള്‍ ഡ്രോണ്‍ നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ വന്‍തോതില്‍ വാങ്ങുന്നതായി സ്പാനിഷ് പോലീസ് കണ്ടെത്തിയിരുന്നു.
മോര്‍ട്ടാറുകള്‍, എന്‍ജിനുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ മുതലായവയാണ് വാങ്ങിയത്. ഇസ്രായേലില്‍ ഹിസ്ബുള്ള ഭീകരര്‍ പ്രയോഗിച്ച ഡ്രോണുകളില്‍ ഈ ഘടകങ്ങള്‍ കണ്ടെത്തി.