Monday, November 25, 2024

ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 1267 കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ ആറുമാസത്തിനിടെ ആത്മഹത്യചെയ്തത് 1267 കര്‍ഷകര്‍. വിദര്‍ഭ മേഖലയിലെ അമരാവതി ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് 557 പേര്‍. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 430 മരണങ്ങളുമായി രണ്ടാമതായി സാംഭാജിനഗര്‍ ഡിവിഷനാണ്. നാസിക് ഡിവിഷനില്‍ 137, നാഗ്പുര്‍ ഡിവിഷനില്‍ 130, പുണെ ഡിവിഷനില്‍ 13 എന്നിങ്ങനെയും മരണം രേഖപ്പെടുത്തി. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 ല്‍ രാജ്യത്തെ മൊത്തം കര്‍ഷക ആത്മഹത്യകളില്‍ 37.6 ശതമാനവും മഹാരാഷ്ട്രയിലാണ്.

കൂടാതെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണ്.

 

Latest News