Monday, November 25, 2024

കംപ്യൂട്ടര്‍ പ്രതിസന്ധി; അവസരം മുതലാക്കാന്‍ ഹാക്കര്‍മാര്‍

കംപ്യൂട്ടര്‍ പ്രതിസന്ധി മുതലാക്കാന്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങാം. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

കംപ്യൂട്ടര്‍ തകരാര്‍ പരിഹരിക്കാനുള്ളത് എന്ന പേരില്‍ ഹാക്കര്‍മാര്‍ വ്യാജ സോഫ്റ്റ്വെയറുകള്‍ ജനങ്ങള്‍ക്ക് അയയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതായി ഓസ്‌ട്രേലിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.

കുറേയധികം തട്ടിപ്പു വെബ്‌സൈറ്റുകള്‍ പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ വാഗ്ദാനം ചെയ്യുന്ന സഹായത്തിനെതിരേ ജാഗ്രത പുലര്‍ത്തണം. ക്രൗഡ്‌സ്‌ട്രൈക്കിന്റെ വെബ്‌സൈറ്റില്‍നിന്നേ സഹായം തേടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ക്രൗഡ്‌സ്‌ട്രൈക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ പേരില്‍ വ്യാജ ഇ-മെയിലുകള്‍ ലഭിക്കാമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ബ്രിട്ടനിലെ നാഷണല്‍ സൈര്‍ സെക്യൂരിറ്റി സെന്ററും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News