Monday, November 25, 2024

ചൈന ഇടപെട്ടു; ഗാസയില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ ധാരണ

ഗാസയില്‍ ഇടക്കാല ദേശീയസര്‍ക്കാരുണ്ടാക്കാന്‍ ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹമാസും ഫത്തായും അടക്കം 14 സംഘടനകള്‍ ഭിന്നതകള്‍ മാറ്റിവച്ചു. ഈ മാസം 21 മുതല്‍ 23 വരെ നടന്ന ചര്‍ച്ചയിലാണ് യുദ്ധാനന്തര ഗാസയില്‍ ഐക്യപാലസ്തീന്‍ സര്‍ക്കാരിന് ധാരണയായതെന്നു വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി.

വെസ്റ്റ്ബാങ്കും ജറുസലേമും ഉള്‍പ്പെടുന്ന പാലസ്തീന്‍ അതോറിറ്റിയുടെ ഭരണം നടത്തുന്ന ഫത്തായും ഗാസയുടെ ഭരണമുള്ള ഹമാസും തമ്മിലുള്ള 17 വര്‍ഷം നീണ്ട ഭിന്നതയ്ക്കാണ് ഇതോടെ പരിഹാരമായത്. മുന്‍പ് ഹമാസ്ഫത്താ ഐക്യത്തിന് ഈജിപ്റ്റും മറ്റ് അറബ് രാജ്യങ്ങളും നടത്തിയ ശ്രമങ്ങള്‍ പാഴായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും യുഎസ് മുന്‍കയ്യെടുത്ത മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പാലസ്തീനിലെ ചൈനയുടെ ഇടപെടല്‍.

Latest News