Monday, November 25, 2024

വയനാട് ഉരുള്‍പൊട്ടല്‍: സഭാസംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം – കെ. സി. ബി. സി.

വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റുമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാസംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ചുപ്രവര്‍ത്തിക്കണം. കേരളസഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്തബാധിതപ്രദേശങ്ങളില്‍ ഉണ്ടാകണം. ദുരന്തത്തിന് ഇരകളായവർക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍സമിതി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കും.

ദുരിതബാധിതര്‍ക്ക് ആവശ്യമായ ഭൗതികസഹായങ്ങള്‍ ചെയ്യുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആവശ്യമായ ആത്മധൈര്യം അവര്‍ വീണ്ടെടുക്കുന്നതിനുംവേണ്ടി ആ മേഖലയിലെ രൂപതാസമിതികള്‍ക്കും മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ക്കുമൊപ്പം ഒരൊറ്റ ജനതയായി നമുക്കു പ്രവര്‍ത്തിക്കാം.

+ കാര്‍ഡിനല്‍ ബസേലിയസ് ക്ലീമിസ് കാതോലിക്കാ ബാവാ (പ്രസിഡന്റ്, കെ. സി. ബി. സി.)
+ മാര്‍ പോളി കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്, കെ. സി. ബി. സി.)
+ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല (സെക്രട്ടറി ജനറല്‍, കെ. സി. ബി. സി.)

Latest News