Wednesday, April 2, 2025

ഒളിമ്പിക്സ് : പ്രീക്വാർട്ടറിൽ കടന്ന് മലയാളി താരം എച്ച്. എസ്. പ്രണോയ്

ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തി മലയാളി ബാഡ്മിന്റൺ താരം എച്ച്. എസ്. പ്രണോയ്. വിയറ്റ്നാം താരം ഡുക് ഫാറ്റ് ലെയെ തോൽപ്പിച്ചുകൊണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ് പ്രണോയ്.

ആദ്യ സെറ്റ് നഷ്ടമായ പ്രണോയ്, തുടർച്ചയായ രണ്ടു സെറ്റുകൾ സ്വന്തമാക്കിക്കൊണ്ട് കളി ജയിക്കുകയായിരുന്നു. പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. ഇന്തോനീഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ തോൽപിച്ചാണ് ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ കടന്നത്. ഇവരെ കൂടാതെ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ ഡബിൾസിൽ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യവും പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്.

ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകികൊണ്ട് നിഷാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇക്വഡോർ താരം ജോസ് ഗബ്രിയേൽ റോഡ്രിഗസിനെ തോൽപ്പിച്ചുകൊണ്ടാണ് നിഷാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ കടന്നത്.

Latest News