Tuesday, November 26, 2024

മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറും, 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍

കഴിഞ്ഞ 121 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില ഏപ്രില്‍ മാസത്തില്‍ രേഖപ്പെടുത്തിയത് മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്തയിലുമാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശനിയാഴ്ച അറിയിച്ചു.

അതേ സമയം ഇന്ത്യയില്‍ മൊത്തത്തില്‍ നാലാമത്തെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമാണ് രേഖപ്പെടുത്തിയതെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ (കാലാവസ്ഥാ ശാസ്ത്രം) എം മൊഹപത്ര പറഞ്ഞു. ഏപ്രിലില്‍, വടക്ക്, വടക്ക്-പടിഞ്ഞാറ്, മധ്യ ഇന്ത്യയുടെ ഭൂരിഭാഹം ഭാഗങ്ങളും സാധാരണ താപനിലയെക്കാള്‍ ഉയര്‍ന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിലില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ശരാശരി കൂടിയ താപനില 35.90 ഡിഗ്രി സെല്‍ഷ്യസും മധ്യ ഇന്ത്യയില്‍ ഇത് 37.78 ഡിഗ്രി സെല്‍ഷ്യസുമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തിലും ആളുകള്‍ക്ക് ചൂടുള്ള പകലുകളും ചൂട് കൂടുതലുള്ള രാത്രികളും സഹിക്കേണ്ടി വരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെങ്കിലും, മെയ് മാസത്തില്‍ താപ തരംഗ റെക്കോര്‍ഡിംഗുകളുടെ എണ്ണം സാധാരണയേക്കാള്‍ കുറവായിരിക്കുമെന്നും പ്രവചനം പറയുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍, താപനില സാധാരണ നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, ശരാശരി 121 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാര്‍ച്ചു മാസവും ഈ വര്‍ഷത്തേത് ആയിരുന്നു. രാജ്യത്തുടനീളമുള്ള പരമാവധി താപനില സാധാരണയേക്കാള്‍ 1.86 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.

 

 

Latest News