റഷ്യയുമായുള്ള യുദ്ധം തന്റെ ഭര്‍ത്താവിനെ ഒരുതരത്തിലും മാറ്റിയില്ലെന്നും എന്നാല്‍ വിജയിക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും നിങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു മനുഷ്യനാണെന്ന വസ്തുതയും മാത്രമാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയതെന്ന് യുക്രെയിനിന്റെ പ്രഥമ വനിത ഒലീന സെലെന്‍സ്‌ക.
റഷ്യ യുക്രെയ്ന്‍ ആക്രമണം തുടങ്ങിയതിനുശേഷം തന്റെ ഭര്‍ത്താവ് 44 കാരനായ യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയെ താന്‍ കണ്ടിട്ടില്ലെന്ന് പോളിഷ് ദിനപത്രമായ റസെക്സ്പോസ്പൊളിറ്റയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മിസ് സെലെന്‍സ്‌ക പറഞ്ഞു.
ഫെബ്രുവരി 24-ന് മിസ് സെലെന്‍സ്‌ക ഉണര്‍ന്നപ്പോള്‍, യുദ്ധം ആരംഭിച്ചിരുന്നു. ഭര്‍ത്താവ് സെലന്‍സ്‌കി അതിനകം ഉണര്‍ന്നിരുന്നു. ‘ഞാനുണര്‍ന്നപ്പോള്‍ സൗമ്യതയോടെ ‘യുദ്ധം ആരംഭിച്ചു’ എന്നു പറഞ്ഞ് അദ്ദേഹം ഓഫീസിലേയ്ക്ക് പോയി. അന്നുമുതല്‍ ഇപ്പോഴും നിങ്ങളെപ്പോലെ തന്നെ ടിവിയിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ വീഡിയോ റെക്കോര്‍ഡിംഗുകളിലുമായി ഞാനും എന്റെ ഭര്‍ത്താവിനെ കാണുന്നു.
‘ഒരിക്കലും പരാജയപ്പെടാത്ത ഒരു മനുഷ്യനാണ് അദ്ദേഹം. അവസാനം വരെ അദ്ദേഹം പിടിച്ചുനില്‍ക്കും. മുമ്പ് അദ്ദേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തമല്ലാതിരുന്നത് ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ടുവെന്ന് മാത്രം. യുദ്ധം സെലന്‍സ്‌കിയുടെ യഥാര്‍ത്ഥ ഗുണങ്ങള്‍ എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. ഒലീന പറഞ്ഞു.
തങ്ങളുടെ രണ്ട് കുട്ടികള്‍ തനിക്കൊപ്പമുണ്ടെന്ന് മിസ് സെലെന്‍സ്‌കി പറഞ്ഞു. എന്നാല്‍ അവര്‍ എവിടെയാണെന്ന് അവര്‍ വെളിപ്പെടുത്തിയില്ല.
യുക്രേനിയന്‍ ജനതയ്ക്കെതിരെ വംശഹത്യ നടത്താന്‍ റഷ്യ ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ 11 ദശലക്ഷത്തിലധികം യുക്രേനിയക്കാരോട് അവര്‍ സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം യുക്രേനിയക്കാരെ സഹായിക്കാനും അഭയം നല്‍കാനുമുള്ള പോളണ്ടിലെ ജനങ്ങളുടെ മനസിന് മിസ് സെലെന്‍സി നന്ദിയും പറഞ്ഞു.