ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് തലസ്ഥാന നിവാസികള്‍ തങ്ങള്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കണം.
പുതിയ നടപടികള്‍ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. തൊഴിലാളി ദിനത്തെ തുടര്‍ന്ന് നഗരത്തില്‍ അഞ്ച് ദിവസത്തെ പൊതു അവധി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. മെയ് 5 മുതല്‍ പൊതുഗതാഗതം ഉപയോഗിക്കാനും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നതിന്റെ തെളിവും ആവശ്യമാണ്. റെസ്റ്റോറന്റുകളിലെ എല്ലാ ഡൈനിംഗുകളും മെയ് 1 നും 4 നും ഇടയില്‍ നിര്‍ത്തി വയ്ക്കും. ആളുകളോട് വീട്ടില്‍ പാചകം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് കേസുകളില്‍ ഉയരുന്നതിനെതിരെയുള്ള പോരാട്ടത്തിലാണ് ചൈന വീണ്ടും. മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, രാജ്യത്ത് നിന്ന് വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സീറോ-കോവിഡ് തന്ത്രമാണ് ചൈന പിന്തുടരുന്നത്. എന്നാല്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ പോലുള്ള നടപടികള്‍ അധികാരികള്‍ക്കെതിരായ പൊതുജന രോഷത്തിലേയ്ക്ക് നയിച്ചു. കേസുകളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് നഗരം ദശലക്ഷക്കണക്കിന് നിവാസികള്‍ക്കായി മാസ് ടെസ്റ്റിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് ബീജിംഗിന്റെ പുതിയ നിയമങ്ങള്‍ വരുന്നത്.