തലശേരി അതിരൂപതാംഗമായ വൈദികന് ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരിയായ ഫാ. മാത്യു കുടിലില്‍ (ഷിന്‍സ് അഗസ്റ്റിന്-29) ആണ് മരിച്ചത്. ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരിയായ ഫാ. മാത്യു കുടിലില്‍ (ഷിന്‍സ് അഗസ്റ്റിന്-29) ആണ് മരിച്ചത്. ഇരിട്ടി എടൂര്‍ ഇടവകാംഗമായ ഫാ. ഷിന്‍സ്, മൂന്നുവര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത് .
ആഗസ്റ്റ് 15 ന് വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി ഫാ. സെബിന് ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയില്‍ തട്ടുകയുമായിരുന്നു.
2020 ഡിസംബറില്‍ വൈദിക പട്ടം ലഭിച്ച ഫാ. ഷിന്‍സ് ചെമ്പന്തൊട്ടി, നെല്ലിക്കാംപൊയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ശുശ്രൂഷ ചെയ്തിരുന്നു. അദ്ദേഹം പുത്തൂര്‍ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയു രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായിരുന്നു. പിതാവ് പരേതനായ അഗസ്റ്റിന്, അമ്മ ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്, ബിന്റോ അഗസ്റ്റിന്.