Sunday, November 24, 2024

സാലറി ചാലഞ്ച്: ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍.

കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.പരമാവധി മൂന്നു ഗഡുക്കളായി തുക നല്‍കാമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നുമുതല്‍ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവില്‍ പറയുന്നു.

പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാം. 5 ദിവസത്തില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തില്‍ 10 ഗഡുക്കളായി ശമ്പളം നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.

 

Latest News