ഹമാസിന്റെ തടവിലുള്ള ഇസ്രായേല്‍ ബന്ദികളുടെ ബന്ധുക്കള്‍ക്ക് ഹമാസ് ഭീകരര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളും സന്ദേശങ്ങളും അയച്ചതായി റിപ്പോര്‍ട്ട് ചെയ്ത് N12 വെബ്സൈറ്റ്. ‘സര്‍ക്കാരിനോട് യുദ്ധം ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടാന്‍ തയാറാകുക’ എന്നാണ് ഫോണ്‍ സന്ദേശങ്ങളില്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.
‘നിങ്ങള്‍ സര്‍ക്കാരിനോട് പോരാടുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ മടങ്ങിവരുന്നത് നിങ്ങള്‍ കാണില്ല’ എന്നും ആവശ്യപ്പെടുന്ന പണം നല്‍കാതെ ബന്ദികളാക്കിയ കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കില്ലെന്നും അവകാശപ്പെട്ട് ഭീകരസംഘം മോചനദ്രവ്യ അഭ്യര്‍ത്ഥനകള്‍ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേതുടര്‍ന്ന് കുടുംബങ്ങള്‍ ഫോണ്‍ നമ്പറുകള്‍ അധികൃതര്‍ക്ക് കൈമാറി. ഇറാന് വംശജരായ അല്ലെങ്കില്‍ ഹമാസുമായി ബന്ധമുള്ളവരാണ് ഭീഷണിക്ക് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്.