ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് പുതിയ സന്തോഷ വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇനി ചന്ദ്രയാന്‍ നാലിനും അഞ്ചിനുമായാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. ഭാരതീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍ തന്നെ നടക്കും. ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായിട്ടുണ്ട്.”- എസ് സോമനാഥ് പറഞ്ഞു.
വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി കൂടുതല്‍ കരുത്തേറിയ റോക്കറ്റുകള്‍ നിര്‍മിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്തതോടെയായിരിക്കും ദൗത്യം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5 മൊഡ്യൂളുകളുള്ള ഇന്ത്യന്‍ ബഹിരാകാശ നിലയത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.