പ്രമുഖ അവതാരകനും മുന്‍ ഇംഗ്ലണ്ട് ഫുട്ബാള്‍ താരവുമായ ജെര്മെയ്ന് ജെനാസിനെ ബി.ബി.സി പുറത്താക്കി. വനിത സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.ബി.ബി.സിയുടെ ചാറ്റ് ഷോ പ്രോഗ്രാമായ ‘ദി വണ്‍ ഷോ’ യിലൂടെ പ്രശസ്തനായ ജെര്മെയ്ന് ജെനാസ് ഫുട്ബാള്‍ മത്സരങ്ങളെ കുറിച്ച് പറയുന്ന ‘മാച്ച് ഓഫ് ദ ഡെ’യിലും അവതാരകനായി എത്താറുണ്ട്.
41 കാരനുമായുള്ള കരാര്‍ ഈ ആഴ്ചയോടെ അവസാനിപ്പിച്ചതായി ബി.ബി.സി അറിയിച്ചു. കഴിഞ്ഞ മാസം വനിത സഹപ്രവര്‍ത്തകക്ക് അയച്ച ഒരു മോശം സന്ദേശമാണ് ജെനാസിനെ പുറത്താക്കാനിടയാക്കിയത്.
പരാതി പരിശോധിച്ച ബി.ബി.സി ജോലിസ്ഥലത്തെ മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് പിരിച്ചുവിടുകയായിരുന്നു. എന്നാല്‍, ജെര്മെയ്ന് ജെനാസ് സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല. 2003-2009 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 21 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട് ജെര്മെയ്ന് ജെനാസ്.