Monday, November 25, 2024

നൈജീരിയയില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 20 വിദ്യാര്‍ഥികള്‍ മോചിപ്പിക്കപ്പെട്ടു

നൈജീരിയയില്‍നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 20 പേര്‍ മോചിപ്പിക്കപ്പെട്ടു. നൈജീരിയയിലെ എനുഗുവിലേക്കുള്ള യാത്രാമധ്യേ ആഗസ്റ്റ് 15-നാണ് വിദ്യാര്‍ഥികളെ തട്ടികൊണ്ടുപോയത്. ആഗസ്റ്റ് 23-ന് ബെന്യൂ സ്റ്റേറ്റിലെ എന്‍തുങ്കോണ്‍ ഫോറസ്റ്റിലാണ് വിദ്യാര്‍ഥികളെ വിട്ടയച്ചത്.

വടക്കന്‍ നൈജീരിയയിലെ ജോസ് യൂണിവേഴ്‌സിറ്റി (UNIJOS), യൂണിവേഴ്‌സിറ്റി ഓഫ് മൈദുഗുരി (UNIMAID) എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ തെക്കന്‍ നഗരമായ എനുഗുവിലേക്ക് FECAMDS (ഫെഡറേഷന്‍ ഓഫ് കാത്തലിക് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സ്റ്റുഡന്റ്‌സ്) കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

‘എട്ടുദിവസത്തെ കഷ്ടപ്പാടിനുശേഷം ഞങ്ങളുടെ 20 സഹപ്രവര്‍ത്തകര്‍ ഞങ്ങളോടും അവരുടെ കുടുംബങ്ങളോടുമൊപ്പം തിരിച്ചെത്തി’ – FECAMDS പ്രസ്താവനയില്‍ പറഞ്ഞു. ബന്ദികളാക്കിയവര്‍ക്കും പൊലീസ് അധികാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും FECAMDS നന്ദി രേഖപ്പെടുത്തി.

 

Latest News