അറിയപ്പെടുന്ന സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും ആയ കെ ജെ ബേബി അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. 70 വയസായിരുന്നു.
ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി കനവ് എന്ന സംഘടന രൂപീകരിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കെ ജെ ബേബി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി അദ്ദേഹം ശബ്ദമുയർത്തി. മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. നാടു ഗദ്ദിക എന്ന നാടകവും ഏറെ പ്രശസ്തമാണ്.
നാട്ടുഗദ്ദിക എന്ന നാടകം കേരളത്തിൽ അറുനൂറോളം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഒന്നാണ്. മാവേലിമൻറം എന്ന നോവലിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 2001-ൽ മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു. 1954-ൽ കണ്ണൂരിലെ മാവടിയിൽ ജനിച്ച കെ ജെ ബേബി 1974 മുതൽ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.