Monday, November 25, 2024

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം: രണ്ടു മരണം

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു മരണം. പാപ്പനംകോട്ട് രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവർ രണ്ടുപേരും സ്ത്രീകളാണ്.

ഓഫീസിലെ ജീവനക്കാരിയാണ് മരണമടഞ്ഞ ഒരാൾ. തിരിച്ചറിയാത്ത മറ്റൊരു സ്ത്രീ എന്നിവരാണ് മരണമടഞ്ഞത്. ഓഫീസിൽ സേവനത്തിനായെത്തിയ സ്ത്രീയാണ് മറ്റൊരാൾ എന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തീപിടിത്തത്തിനു കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.

ഓഫീസ് പൂർണമായും കത്തിയനിലയിലാണ്.

Latest News