Sunday, November 24, 2024

സെപ്റ്റംബർ 8, ജാഗ്രതാദിനമായി ആചരിക്കാൻ ആഹ്വാനം

പുതിയ ഇ. എസ്. എ. വിജ്ഞാപനത്തിലുള്ള ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരുകൾ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 8 ഞായർ, ജാഗ്രതാദിനമായി ആചരിക്കുന്നു.

അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുമെന്നും നിവേദനങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Latest News