Thursday, May 15, 2025

തിമോർ-ലെസ്റ്റെയിൽ മാർപ്പാപ്പ അർപ്പിച്ച കുർബാനയിൽ പങ്കെടുത്തത് 600,000 വിശ്വാസികൾ

തിമോർ-ലെസ്റ്റെയുടെ തലസ്ഥാനമായ ദിലിയിൽ ഫ്രാൻസിസ് പാപ്പ അർപ്പിച്ച പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയത് 600,000 ത്തോളം വിശ്വാസികൾ. ഈയിടെ അധികാരികൾ വീടുകൾ പൊളിക്കുകയും 90 ഓളം പേരെ പുറത്താക്കുകയും ചെയ്ത് തസിതോലുവിലെ തർക്കഭൂമിയിലാണ് പാപ്പ കുർബാനയർപ്പിച്ചത്.

അയൽരാജ്യമായ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയായി, സമാധാനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പുതിയ യുഗം സൃഷ്ടിക്കാനായി ശ്രമിക്കുന്ന- മുമ്പ് ഈസ്റ്റ് ടിമോർ എന്നറിയപ്പെട്ടിരുന്ന തിമോർ-ലെസ്റ്റെയെ പ്രശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.

“ഞങ്ങൾ കർത്താവിന് നന്ദി പറയുന്നു. കാരണം നിങ്ങളുടെ ചരിത്രത്തിലെ നാടകീയമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടില്ല. ഇരുണ്ടതും ബുദ്ധിമുട്ടുള്ളതുമായ ദിവസങ്ങൾക്ക് ശേഷം, സമാധാനത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ഒരു പ്രഭാതം ഒടുവിൽ ഉദിച്ചു,”- പാപ്പ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ദിലിയിൽ വന്നിറങ്ങിയ ഫ്രാൻസിസ് മാർപാപ്പ, 12 ദിവസത്തെ പര്യടനത്തിൻ്റെ അവസാന ഘട്ടത്തിനായി ബുധനാഴ്ച സിംഗപ്പൂരിലേക്ക് പോകും. തിമോർ-ലെസ്റ്റെയിൽ 48 മണിക്കൂറിൽ താഴെയാണ് അദ്ദേഹം ചെലവിടുന്നത് എങ്കിലും ജനങ്ങൾക്ക് പ്രത്യാശയുടെ നിമിഷങ്ങളായി മാറുകയാണ് ഈ സമയം.

Latest News