കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, ചൈനയില്‍ ഡസന്‍ കണക്കിന് സബ്വേ സ്റ്റേഷനുകളും ബസ് റൂട്ടുകളും അധികൃതര്‍ അടച്ചുപൂട്ടുന്നു. മൂന്ന് ഡസനിലധികം സബ്വേ സ്റ്റേഷനുകളും 150 ഓളം ബസ് റൂട്ടുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി നഗരാധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏപ്രില്‍ 22 ന് കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ നഗരത്തില്‍ 500-ലധികം കോവിഡ് -19 അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും പൊതുഗതാഗതത്തിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കുകയും മെയ് 11 വരെയെങ്കിലും സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നതുമായ തീരുമാനങ്ങളില്‍ മാറ്റമില്ല.
സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്, എംബസികള്‍, ധാരാളം ഹോട്ടലുകളും ബാറുകളും തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ചായോങ്ങില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ച് ദിവസത്തെ തൊഴില്‍ ദിന അവധിക്ക് ശേഷം വ്യാഴാഴ്ച സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിന് ആളുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
ചില പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നഗരത്തിന്റെ ഭൂരിഭാഗവും കര്‍ശനമായ ലോക്ക്ഡൗണിലാണ്.