യൂറോപ്യൻ യൂണിയന് ചരിത്രത്തിൽ ആദ്യമായി പ്രതിരോധ കമ്മീഷണർ പദവിയിലേക്ക് നിയമനം. ലിത്വാനിയയിൽ നിന്നുള്ള ആന്ദ്ര്വിസ് കുബിലിയസ് ആണ് പ്രതിരോധ കമ്മീഷണർ ആയി നിയമിതനായത്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധ നിർമ്മാണശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കമ്മീഷണറെ നിയമിച്ചത്.
യൂറോപ്യൻ കമ്മീഷൻ ചീഫ്, ഉർസുല വോൺ ദെർ ലെയെൻ ആണ് പ്രതിരോധ കമ്മീഷണറെ നിയമിച്ചത്. യൂറോപ്യൻ ഡിഫൻസ് ഇൻഡസ്ട്രി പ്രോഗ്രാമിന്റെ കീഴിൽ വരുന്ന പ്രതിരോധ കരാറുകൾ അന്തിമഘട്ടത്തിലേക്കു കൊണ്ടുപോകാൻ സഹായിക്കുക എന്നതാണ് കമ്മീഷണറുടെ പ്രധാന ചുമതലകളിലൊന്ന്.
‘യൂറോപ്യൻ പ്രതിരോധ യൂണിയൻ വികസിപ്പിക്കുന്നതിനും ശേഷിയിൽ ഞങ്ങളുടെ നിക്ഷേപം വർധിപ്പിക്കുന്നതിനും അദ്ദേഹം പ്രവർത്തിക്കും’ എന്ന് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി. ലിത്വാനിയയുടെ പ്രധാനമന്ത്രിയായിരുന്ന കുബിലിയസ് യൂറോപ്യൻ പാർലമെന്റിലും പ്രതിനിധിയായിരുന്നു.