Sunday, November 24, 2024

70 കഴിഞ്ഞവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ തിങ്കളാഴ്ച ആരംഭിച്ചേക്കും

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. 23-ന് രാവിലെ രജിസ്‌ട്രേഷൻ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്.

ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്‌ട്രേഷൻ നടത്താൻ കഴിയും. 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച് കേരള സർക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. കേന്ദ്രത്തിൽനിന്നു വിഹിതം നേടിയെടുക്കാൻ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്.

ആയുഷ്മാൻ ഭാരതിനെ സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ലയിപ്പിച്ചാണു നടപ്പാക്കുന്നത്. 70 വയസ്സിൽ കൂടുതലുള്ള എല്ലാ മുതിർന്ന പൗരർക്കും സാമൂഹിക-സാമ്പത്തികനില പരിഗണിക്കാതെ ആനുകൂല്യങ്ങൾ ലഭിക്കും. പ്രത്യേക കാർഡ് അർഹരായവർക്ക്‌ വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക.

Latest News