Sunday, November 24, 2024

ദക്ഷിണ ലെബനനിൽ വിക്ഷേപിക്കാൻ തയ്യാറായ 1000 റോക്കറ്റുകൾ ഇസ്രായേൽ നശിപ്പിച്ചു

ഇസ്രായേൽ പ്രദേശത്തേക്ക് ഉടനടി വിക്ഷേപിക്കാൻ തയ്യാറായ നൂറുകണക്കിന് റോക്കറ്റുകളെ ഐ. ഡി. എഫ്. യുദ്ധവിമാനങ്ങൾ തകർത്തതായി ഐ. ഡി. എഫ്. വ്യാഴാഴ്ച രാത്രി അറിയിച്ചു. ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇതെന്ന് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, ഏകദേശം 100 റോക്കറ്റ് ലോഞ്ചറുകളും മറ്റ് സൈനിക അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കപ്പെട്ടു; അതിൽ ഉടനടി വിക്ഷേപണത്തിനു തയ്യാറായ 1000 റോക്കറ്റുകളും ഉൾപ്പെട്ടിരുന്നു. ഇരുപത് മിനിറ്റിനുള്ളിൽ ലെബനനിലുടനീളം ആക്രമണങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായതായി ലെബനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

തെക്കൻ ലെബനനിലെ വിവിധ പ്രദേശങ്ങളിലായാണ് ഇസ്രയേൽ സൈനികജെറ്റുകൾ ബോംബ് വർഷിച്ചത്. സംഭവത്തിലുണ്ടായ ആൾനാശത്തെക്കുറിച്ചോ, നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. നാല്പതോളം ഇസ്രയേലിജെറ്റുകളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് ബെയ്‌റൂട്ടിൽ നിന്നുള്ള ബി. ബി. സി. യുടെ വാർത്താലേഖകൻ വെളിപ്പെടുത്തുന്നു.

ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും കുറഞ്ഞത് 30 പേർ കൊല്ലപ്പെടുകയും ചെയ്ത സ്ഫോടന പരമ്പരയ്ക്കുശേഷമാണ് വീണ്ടും ഹിസ്ബുള്ളകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടത്തിയത്.

Latest News