Monday, November 25, 2024

ചക്രവാതച്ചുഴി: കേരളത്തിൽ മഴ മുന്നറിയിപ്പ്

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ ഇവ രണ്ടിന്റെയും സ്വാധീനത്തിൽ സെപ്തംബർ 23-ഓടെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടെ അടുത്ത ഏഴു ദിവസത്തേക്ക് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ, ഇടത്തരം മഴ ഉണ്ടാകുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയും ഉണ്ടാകും.

ഇന്നും നാളെയുമായി കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവിഭാഗം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Latest News