Sunday, April 20, 2025

ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലെബനനിൽ ഇസ്രായേൽ ആക്രമണം: 492 പേർ കൊല്ലപ്പെട്ടു 

ലെബനനിലെ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 492 പേർ കൊല്ലപ്പെടുകയും 1,645- ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തെക്കൻ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് ഉപയോഗിക്കുന്ന സ്ഥലങ്ങൾ വിട്ടുപോകാൻ ലെബനീസ് പൗരന്മാർക്ക് ഇസ്രായേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേൽ നടത്തുന്നത് ഉന്മൂലനത്തിൻ്റെ യുദ്ധമാണെന്ന് ലെബനൻ പ്രധാനമന്ത്രി പ്രസ്താവിച്ചതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

“ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ, ഇസ്രായേലിലെ വടക്കൻ പ്രദേശത്തുള്ളവരെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതുവരെ ഞങ്ങൾ ആക്രമണം തുടരും” എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.

ഇസ്രായേൽ – ഹിസ്ബുള്ള ആക്രമണങ്ങളിലെ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇസ്രായേൽ ഇന്ന് നടത്തിയത്.

Latest News