കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വീണ്ടും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കര്‍ഷകരാണ് കട ബാധ്യത മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. കൊറോണ സമയത്തു നല്‍കിയിരുന്ന ഇളവുകള്‍ അവസാനിച്ചിരിക്കെ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്കികൊണ്ടിരിക്കുകയാണ് ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാരോ പൊതുസമൂഹമോ ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കുകയോ ഇതിന്റെ രൂക്ഷത എത്രമാത്രം ഉണ്ടെന്നു പഠിക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ നിര്‌ദേശിക്കുകയോ ചെയ്യുന്നില്ല.
ഈ അവസരത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയിലെ കട ബാധ്യത എന്ന വിഷയത്തെപ്പറ്റി സമഗ്രമായി പഠിക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) (https://www.facebook.com/groups/kifa.official) എന്ന സ്വതന്ത്ര കര്‍ഷക സംഘടന ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ സര്‍വ്വേ നടത്തുകയാണ്.
കുറഞ്ഞത് 10 സെന്റ് സ്ഥലത്തെങ്കിലും സ്വന്തമായോ പാട്ടത്തിനെടുത്തോ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരും (ലോണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഈ സര്‍വ്വേ പൂര്‍ത്തിയാക്കുക. നിങ്ങള്‍ കൃഷി ഭൂമി പണയം വെച്ച് ലോണ്‍ എടുത്തിട്ടുണ്ടോ , ഉണ്ടെങ്കില്‍ എന്താണ് തിരിച്ചടവിന്റെ സ്ഥിതി, നിങ്ങള്ക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ടോ, ലോണ്‍ തിരിച്ചടവുമായി ബന്ധപെട്ടു സര്കാരില്‍ നിന്നു എന്ത് സഹായമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ആണ് ഈ സര്‍വെയിലുള്ളത് . അഞ്ചു മിനിറ്റ് കൊണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണിലോ ലാപ്ടോപിലോ ഈ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ കഴിയും.
നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍, സ്ഥിതി വിവരകണക്കുകള്‍ തയ്യാറാക്കുന്നതിനും , സര്‍ക്കാരുകള്‍ക്കും , മാധ്യമങ്ങള്‍ക്കും ഈ വിഷയത്തിന്റെ രൂക്ഷത മനസിലാക്കികൊടുക്കുവാന്‍ ഉപകരിക്കുന്ന റിപോര്‍ട്ടുകള്‍ തയാറാക്കുവാനുമായി ഉപയോഗിക്കുന്നതാണ്. വ്യക്തിപരമായ ഒരു വിവരങ്ങളും പുറത്തു വിടുന്നതല്ല. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ മാത്രം സര്‍വേയില്‍ പങ്കെടുക്കുക.
സര്‍വേയില്‍ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://survey1.ids-research.com/mrIWeb/mrIWeb.dll?I.Project=IDS202225