സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ആണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.
എം പോക്സ് സംശയത്തെ തുടർന്ന് ആളുകളെ നിരീക്ഷണത്തിനും മറ്റുമായി പ്രവേശിപ്പിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനവും അഞ്ചോളം ലാബുകളിൽ പരിശോധനയ്ക്കുള്ള സംവിധാനവും ഏർപ്പെടുത്തിയി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനയ്ക്ക് സൗകര്യങ്ങളൊരുക്കാനാണ് പദ്ധതി.
ഇന്ത്യക്കു പുറത്തു നിന്ന് എത്തുന്നവരിൽ രോഗലക്ഷണം കാണുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചികിത്സ തേടുകയും വേണം. ആശുപത്രികളിൽ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും വീണ ജോർജ്ജ് നിർദേശം നൽകി.