Thursday, October 10, 2024

തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി സ്വന്തമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആണ് ഈ വര്ഷം നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഈ നേട്ടം സ്വന്തമാക്കുന്നത്.

മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിയപുരം ചുണ്ടനെ തോൽപ്പിച്ചുകൊണ്ടാണ് കാരിച്ചാൽ ചുണ്ടൻ നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്. അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്തത്. ഇതിൽ കാരിച്ചാൽ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടൻ വള്ളങ്ങൾ ആണ് ഫൈനലിൽ ഏറ്റുമുട്ടിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News