Thursday, October 10, 2024

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അന്നു തന്നെ ലൈസൻസ് നൽകാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് ഒഴിവാക്കി പൂർണമായും ഡിജിറ്റലാകാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനൊരുക്കമായി ആദ്യഘട്ടത്തിൽ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസൻസ് നൽകുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തിൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിർത്തലാക്കും എന്ന അറിയിപ്പാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്നത്.

ട്രാൻസ്‌പോർട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റൽ ലൈസൻസിനുള്ള നീക്കങ്ങൾ ഊർജ്ജിതമാകുന്നത്. ഡിജിറ്റലായിക്കഴിഞ്ഞാൽ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസൻസ് ലഭിക്കും. അപേക്ഷകർക്കു രാത്രിയോടെ ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ കഴിയും വിധമാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇപ്രകാരം ലഭിക്കുന്ന ലൈസൻസുകൾ പരിശോധന നടത്തുന്ന സമയത്ത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിജിലോക്കറിലൂടെ കാണിക്കാൻ കഴിയും. കാർഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഉദ്യോഗസ്ഥർക്കു മനസിലാക്കുകയും ചെയ്യാം.

നിലവിൽ പ്രിന്റ് ചെയ്ത ലൈസൻസ് കാർഡാണ് ജനങ്ങൾ ഉപയോഗിക്കുന്നത്. അത് മരണം എങ്കിൽ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാർഗമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News