Thursday, October 10, 2024

142 വർഷം നീണ്ടുനിന്ന കൽക്കരി യുഗത്തിനു അന്ത്യം കുറിച്ച് ബ്രിട്ടൻ

ബ്രിട്ടനിൽ 142 വർഷം നീണ്ടുനിന്ന കൽക്കരി യുഗത്തിനു അവസാനമായിരിക്കുകയാണ്. 1967-ൽ പ്രവർത്തനം തുടങ്ങിയ ‘ദ റാഡ്ക്ലിഫ് ഓൺ സോർ’ വൈദ്യുത നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ടാണ് ബ്രിട്ടൻ കൽക്കരി യുഗം അവസാനിപ്പിക്കുന്നത്. കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുത നിലയമായിരുന്നു ഇത്.

1882-ൽ തോമസ് ആൽവാ എഡിസൺ ലണ്ടനിൽ ആരംഭിച്ച എഡിസണൻ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷൻ ആയിരുന്നു ലോകത്തെ ആദ്യത്തെ കൽക്കരി വൈദ്യുത നിലയം. ബ്രിട്ടനിലെയും ആദ്യത്തെ കൽക്കരി വൈദ്യുത നിലയവും ഇത് തന്നെ ആയിരുന്നു. പിന്നീട് ബ്രിട്ടന്റെ ഊർജ മേഖലയെ താങ്ങിനിർത്തിയത് ഈ കൽക്കരി വൈദ്യുത നിലയങ്ങളായിരുന്നു.

കാർബൺ ബഹിർഗമനത്തിന്റെ അപകടകരമായ സാഹചര്യം പരിഗണിച്ച് 2012 മുതലാണ് ഇത്തരം വൈദ്യുത നിലയങ്ങൾ നിർത്തലാക്കുക എന്ന തീരുമാനത്തിലേക്ക് ബ്രിട്ടൻ എത്തുന്നത്. തുടർന്ന് കൽക്കരി പ്ലാന്റുകൾ ഘട്ടംഘട്ടമായി നിർത്താനുള്ള ശ്രമം ബ്രിട്ടൻ ആരംഭിച്ചു. ഇപ്പോൾ ‘ദ റാഡ്ക്ലിഫ് ഓൺ സോർ’ കൽക്കരി വൈദ്യുത നിലയത്തിന്റെ അടച്ചുപൂട്ടലിലൂടെ പൂർണ്ണമായും ഈ മേഖലയോട് ബൈ പറയുകയാണ് ബ്രിട്ടൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News