2014-ൽ 11-ാം വയസ്സിൽ ഇറാഖിൽ നിന്ന് ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയി, ഗാസ മുനമ്പിലേക്ക് മാറ്റപ്പെട്ട ഒരു യസീദി യുവതിയെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫൗസിയ അമിൻ സിഡോ എന്ന പെൺകുട്ടിയേയാണ് പത്തു വർഷങ്ങൾക്കു ശേഷം രക്ഷപെടുത്തി സ്വന്തം നാടായ ഇറാക്കിലെ സിഞ്ചാർ എന്ന സ്ഥലത്തുള്ള കുടുംബത്തോടൊപ്പം ചേർത്തത്.
ഫൗസി അമിൻ സിഡോയുടെ മോചനത്തെകുറിച്ച് ഇസ്രായേൽ, ഇറാക്ക് വിദേശകാര്യ മന്ത്രാലയങ്ങൾ പ്രത്യേകം വാർത്താക്കുറിപ്പുകൾ പുറപ്പെടുവിച്ചു.
വടക്കൻ ഇറാഖിൽ നിന്നുള്ള കുർദിഷ് സംസാരിക്കുന്ന ജനവിഭാഗമാണ് യസീദികൾ.
2014 ഓഗസ്റ്റിൽ സുന്നി തീവ്രവാദിഗ്രൂപ്പായ ഐ.എസ്, സിൻജാറിലെ യസീദികൾ വസിക്കുന്ന പ്രദേശം ആക്രമിച്ച് യസീദി വിഭാഗത്തിൽപെട്ട 1,200 ലധികം ആളുകളെ കൊലപ്പെടുത്തുകയും 6,400 ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
ഈ അക്രമത്തെ വംശഹത്യയായി ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.