Sunday, November 24, 2024

പ്രകോപനം ഉണ്ടായാൽ ആണവ ആക്രമണം: ദക്ഷിണ കൊറിയയ്ക്കു മുന്നറിയിപ്പുമായി ഉത്തര കൊറിയ

പ്രകോപിപ്പിച്ചാൽ ദക്ഷിണ കൊറിയയെ ശാശ്വതമായി നശിപ്പിക്കുമെന്നും ആണവായുധം ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. സംസ്ഥാന മാധ്യമങ്ങൾ വെള്ളിയാഴ്ച ഈ വിവരം പുറത്തിവിട്ടത്. എന്നാൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ കിമ്മിൻ്റെ ഭരണം തകരുമെന്ന് ദക്ഷിണ കൊറിയൻ നേതാവും മുന്നറിയിപ്പ് നൽകി.

എതിരാളികളായ കൊറിയകൾ തമ്മിലുള്ള ഇത്തരം വാചക പ്രയോഗങ്ങൾ ഇതാദ്യമായി അല്ല നടക്കുന്നത്. എന്നാൽ ഈയിടെ ആണവ കേന്ദ്രം വെളിപ്പെടുത്തിയതും മിസൈൽ പരീക്ഷണങ്ങളുടെ തുടർച്ചയും സംബന്ധിച്ച ഉത്തര കൊറിയയുടെ നിലപാടുകളോടുള്ള ശത്രുത ഏറിയ സമയത്തെ ഈ വാഗ്‌യുദ്ധം ലോകരാജ്യങ്ങളെ അൽപ്പം ആശങ്കയിൽ ആഴ്ത്തുന്നു. ഒപ്പം അടുത്തയാഴ്ച, ദക്ഷിണ കൊറിയയുമായുള്ള അനുരഞ്ജനം ഔപചാരികമായി നിരസിക്കാനും പുതിയ ദേശീയ അതിർത്തികൾ ക്രോഡീകരിക്കാനും ഉത്തര കൊറിയയുടെ റബ്ബർ സ്റ്റാമ്പ് പാർലമെൻ്റ് ശ്രമിക്കുമെന്നുമുള്ള വിലയിരുത്തലുകളും പുതിയ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ഉയരുന്നുണ്ട്.

ബുധനാഴ്ച പ്രത്യേക ഓപ്പറേഷൻ ഫോഴ്‌സ് യൂണിറ്റ് സന്ദർശിച്ചപ്പോൾ, ഉത്തരകൊറിയയുടെ പരമാധികാരത്തിൽ കടന്നുകയറുന്ന സായുധ സേനയെ ഉപയോഗിക്കാൻ ദക്ഷിണ കൊറിയ ശ്രമിച്ചാൽ തൻ്റെ സൈന്യം “ആണവായുധങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആക്രമണ ശക്തികളും മടികൂടാതെ ഉപയോഗിക്കുമെന്ന്” കിം വെളിപ്പെടുത്തിയതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ച തൻ്റെ രാജ്യത്തിൻ്റെ സായുധ സേനാ ദിനത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ നടത്തിയ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു കിമ്മിൻ്റെ പ്രസ്താവന. ദക്ഷിണ കൊറിയയുടെ ഏറ്റവും ശക്തമായ ഹ്യുൻമൂ-5 ബാലിസ്റ്റിക് മിസൈലും ഉത്തരകൊറിയയെ ലക്ഷ്യമിടാൻ ശേഷിയുള്ള മറ്റ് പരമ്പരാഗത ആയുധങ്ങളും അനാച്ഛാദനം ചെയ്തുകൊണ്ട് യൂൻ പറഞ്ഞു “ഉത്തരകൊറിയ ആണവായുധങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്ന ദിവസം കിം ഗവൺമെൻ്റിൻ്റെ അവസാനമായിരിക്കും, കാരണം കിമ്മിന് നിശ്ചയദാർഢ്യവും അതിശക്തവുമായ പ്രതികരണം നേരിടേണ്ടിവരും”.

Latest News