സെല്ലുലാർ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചെറിയ ജനിതകപദാർഥങ്ങളായ മൈക്രോ ആർ. എൻ. എ. യുടെ കണ്ടുപിടിത്തത്തിന് അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റവ്കുനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായി. ഇരുവരുടെയും ഗവേഷണവും കണ്ടെത്തലും ജീനുകളുടെ ക്രമീകരണത്തിന് ഒരു പുതിയ മാനം നൽകുന്നു.
അംബ്രോസിന്റെയും റവ്കുന്റെയും കണ്ടെത്തൽ, ജീനുകളുടെ വികസനസമയത്തെ നിയന്ത്രിക്കുന്നത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കോശങ്ങൾ ശരിയായ സമയത്ത് വികസിക്കുന്നത് ഉറപ്പാക്കുന്നു. അവരുടെ പരീക്ഷണങ്ങൾ തുടക്കത്തിൽ വിരകളിലായിരുന്നു നടത്തിയത്. മനുഷ്യശരീരത്തിൽ നടത്തിയ പഠനങ്ങൾ പിന്നീട് കോശങ്ങളുടെ സ്വഭാവവും രോഗചികിത്സയും മനസ്സിലാക്കുന്നതിന് വളരെയേറെ സഹായാകമായി.
സെല്ലുലാർ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർ. എൻ. എ. യ്ക്ക് ചില നിർണ്ണായക ജീനുകളെ നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ കാൻസർപോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള പുതിയ സമീപനങ്ങൾ മൈക്രോ ആർ. എൻ. എ. യുടെ പഠനം തുറന്നുവയ്ക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മോളിക്യുലാർ ഓങ്കോളജി ലക്ചററായ ഡോ. ക്ലെയർ ഫ്ലെച്ചർ, വിവിധ രോഗങ്ങളെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും മൈക്രോ ആർ. എൻ. എ. ഗവേഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചു.
ജീവജാലങ്ങളുടെ വികാസവും പ്രവർത്തനവും മനസ്സിലാക്കുന്നതിന് അംബ്രോസിന്റെയും റവ്കുന്റെയും പ്രവർത്തനങ്ങൾ അടിസ്ഥാനപരമായി പ്രധാനപ്പെട്ടതാണെന്ന് നോബൽ കമ്മിറ്റി അംഗീകരിച്ചു. അവരുടെ കണ്ടെത്തൽ ജീൻ നിയന്ത്രണത്തെക്കുറിച്ചും രോഗചികിത്സയിലെ അതിന്റെ സാധ്യതകളെക്കുറിച്ചും വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.