Sunday, November 24, 2024

ചൈനയെ തായ്‌വാന്റെ മാതൃരാജ്യമായി അംഗീകരിക്കാനാകില്ല: പ്രസിഡന്റ് ലായ് ചിംഗ്-ടെ

ചൈനയെ തായ്‌വാന്റെ മാതൃരാജ്യമായി കണക്കാക്കുന്നത് തികച്ചും അസാധ്യമാണെന്ന പ്രസ്താവന നടത്തി തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-ടെ. റിപ്പബ്ലിക് ഓഫ് ചൈനയുടെ (ROC) 113 വർഷത്തെ ചരിത്രത്തെ ഉദ്ധരിച്ചുകൊണ്ട്  തായ്‌വാന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഊന്നൽ നൽകി തായ്‌വാൻ സർക്കാരിനു പഴക്കമുണ്ടെന്നും ലായ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ മത്സരത്തിന് അടിവരയിടുന്നതായിരുന്നു ലായുടെ പ്രസംഗം. 1912-ലാണ് ROC സ്ഥാപിതമായത്. അതേസമയം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി 1949-ൽ അധികാരമേറ്റെടുത്തു. ചൈനയുടെ അവകാശവാദങ്ങൾ നിരസിച്ചുകൊണ്ട് തായ്‌വാൻ സ്വതന്ത്രരാജ്യമായി കണക്കാക്കപ്പെടുന്നു.

ചൈനയുടെ നേതാവ് ഷി ജിൻപിംഗ്, തായ്‌വാനെതിരെ ആക്രമണം വർധിപ്പിക്കുകയും ഇത് പിരിമുറുക്കങ്ങൾക്കും സൈനിക ഏറ്റുമുട്ടലിന്റെ ആശങ്കകൾക്കും ആക്കംകൂട്ടുകയും ചെയ്തു. തായ്‌വാൻ അതിന്റെ പ്രത്യേക സ്വത്വത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ഊന്നൽ നൽകി ഒക്ടോബർ പത്തിന് അതിന്റെ ദേശീയദിനം ആഘോഷിക്കുന്നു. ചൈനയുമായുള്ള ദ്വീപിന്റെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള സങ്കീർണ്ണമായ ചരിത്രസന്ദർഭം ഉയർത്തിക്കാട്ടുന്നതാണ് പ്രസിഡന്റിന്റെ വാക്കുകൾ.

Latest News