തകർന്ന ഹൃദയത്തിന് എന്താണ് പ്രതിവിധി? ദുഃഖം, ഉത്കണ്ഠ, ഏകാന്തത എന്നിവയുടെ കാര്യമോ? ഈ ചോദ്യങ്ങൾക്കു ഉത്തരം മരുന്ന് കഴിക്കണം എന്നായിരിക്കും. എന്നാൽ മനുഷ്യന്റെ വിവിധങ്ങളായ മാനസിക അവസ്ഥകൾക്കു കൃത്യമായ പരിഹാരം നൽകാൻ കഴിയുന്ന ഒരു വ്യത്യസ്തമായ ഫർമസി ഉണ്ട്. ലണ്ടൺസ് പോയട്രി ഫർമസി! പേര് സൂചിപ്പിക്കും പോലെ മരുന്നുകൾക്ക് പകരം മനുഷ്യന്റെ മാനസിക അവസ്ഥാന്തരങ്ങളെ കവിതകളിലൂടെ ചികിൽസിക്കുകയും പരിഹാരം നൽകുകയും ചെയ്യുകയാണ് ഈ ഫാർമസി.
ഡെബ് അൽമ എന്ന വ്യക്തിയാണ് ഈ പോയട്രി ഫർമസിയുടെ സ്ഥാപക. ശാന്തത, ആശ്വാസം, പ്രചോദനം അങ്ങനെ നാം തിരയുന്നതെന്തും, അത് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്നതിന് കവിതകളുടെയോ തത്ത്വചിന്തയുടെയോ മനഃശാസ്ത്രത്തിന്റെയോ ഒരു പുസ്തകമുണ്ട് എന്ന തിരിച്ചറിവിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു ഫർമസി ആരംഭിക്കുന്നത്. തിളങ്ങുന്ന നിറമുള്ള പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയുള്ള പോയട്രി ഫാർമസി ഓരോ കവിതാ പ്രേമിയുടെയും സ്വപ്നമാണ്. ഗാനരചന മാത്രം ആരെയും ജീവിതത്തിലെ ഏറ്റവും വലിയ ആഘാതങ്ങളിൽ നിന്ന് സുഖപ്പെടുത്തില്ലെന്ന് അൽമയ്ക്ക് അറിയാം. പകരം, നേർത്ത സുഗന്ധമുള്ള മുൻനിര സ്റ്റോറിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലണ്ടൻ ബ്രാഞ്ച് വാക്കുകൾ എല്ലാവരെയും സുഖപ്പെടുത്തുന്നു എന്ന ആശയത്തിന്റെ ഒരു സ്ഥാനമായി വർത്തിക്കുന്നു. ഈ ഭാഗത്ത് വളരെ ശാന്തമായി ഇരുന്നു വായിക്കാനും കാപ്പികുടിക്കാനും ഒക്കെയുള്ള സൗകര്യമുണ്ട്. ഒപ്പം മനസിനെ ഏറ്റവും പോസിറ്റിവ് ആയി നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ ചുറ്റുപാടുകളും ഒരുക്കിയിരിക്കുന്നു.
തുടക്കത്തിൽ ഈ ആശയം പലർക്കും പുതുമയുള്ളതായിരുന്നു എങ്കിലും പതിയെ പതിയെ ഈ ഫാർമസിയെ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. ഇവിടെ വന്നു പുസ്തകങ്ങൾ വായിക്കാനും കാപ്പികുടിക്കാനും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. വൈകാതെ തന്നെ ഈ ഫർമസിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അതിനിടയ്ക്ക് ഒരു ശസ്ത്രക്രിയക്ക് അൽമയ്ക്കു വിധേയയാകേണ്ടി വന്നു എങ്കിലും അതിനു ശേഷം അവർ തന്റെ വീട്ടിൽ ഇരുന്നുകൊണ്ടും ഫാർമസിയിലേക്കുള്ള കാര്യങ്ങൾ ചെയ്യുകയും പുസ്തകങ്ങളും മറ്റും ഓർഡർ ചെയ്യുകയും ചെയ്യുന്നു.
ചെറിയ കുട്ടികളുള്ള ഒരു ‘അമ്മ എന്ന നിലയിൽ മറ്റു ജോലികൾ ചെയ്യുന്നതിനേക്കാൾ എളുപ്പം അൽമയ്ക്ക് ചെയ്യാൻ കഴിഞ്ഞത് കവിതകൾ എഴുതുക എന്നതായിരുന്നു. മാനസികമായി തകരുമ്പോൾ കവിതകൾ വായിക്കുന്നത് വളരെ നല്ലതാണ് എന്ന് അൽമ പറയുന്നു. “കവിതകൾ വായിക്കുമ്പോൾ എന്തോ ഒന്ന് നമ്മുടെ ഹൃദയത്തിലേക്ക് തുളച്ചു കയറുന്നു. അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ആശയങ്ങൾ കൈമാറുന്നത് പോലെ ആണ്”- തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവർ പറയുന്നു.