Saturday, April 19, 2025

യുക്രൈനില്‍ റഷ്യയുടെ കൊള്ള; ടണ്‍കണക്കിനു ധാന്യവും വന്‍തോതില്‍ കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ചു

യുക്രെയ്‌നില്‍നിന്നു റഷ്യന്‍ സൈനികര്‍ ടണ്‍കണക്കിനു ധാന്യവും വന്‍തോതില്‍ കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ചു. യുക്രെയ്‌നിലെ ഭക്ഷ്യസംഭരണകേന്ദ്രങ്ങള്‍ റഷ്യന്‍സേന ആക്രമിച്ചു തകര്‍ത്തുവെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ യുക്രെയ്‌നിലെ ഖെര്‍സണ്‍, സപോര്‍ഷ്യ എന്നിവിടങ്ങളില്‍ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യമായ യുക്രെയ്‌നില്‍ നടന്ന അതിക്രമം രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഷ്യയുടെ അധിനിവേശസമയത്ത് യുക്രെയ്‌നില്‍ കയറ്റുമതിക്കായി വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിരുന്നു. ഏതാണ്ട് ആറു മില്യന്‍ ടണ്‍ ഗോതമ്പും 15 മില്യന്‍ ടണ്‍ ചോളവും സജ്ജമാക്കിയിരുന്ന സമയത്തായിരുന്നു അധിനിവേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 4,00,000 ടണ്‍ ധാന്യങ്ങള്‍ റഷ്യ മോഷ്ടിച്ചിട്ടുണ്ടെന്നാണു യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

 

Latest News