Sunday, November 24, 2024

ആറായിരം വർഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന പുരാവസ്തു ഗവേഷണം

ലിങ്കൺഷയറിലെ ഒരു ക്വാറിയിലെ പുരാവസ്തു ഖനനത്തിൽ ആറായിരം വർഷം നീണ്ടുനിന്ന വാസസ്ഥലങ്ങളുടെയും കൃഷിയുടെയും നിർണ്ണായകമായ തെളിവുകൾ കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞതായി റിപ്പോർട്ട്. വെസ്റ്റ് ഡീപ്പിംഗ് ക്വാറിയിൽ നടത്തിയ ഖനനങ്ങളിൽ, ഒരു റോമൻ വാസസ്ഥലവും നിയോലിത്തിക്ക്, വെങ്കലയുഗത്തിലെ വസ്തുക്കളും കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞു.

ഏറ്റവും പഴക്കംചെന്ന പുരാവസ്തുക്കളിൽ, പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന മൺപാത്രങ്ങളും മറ്റും ഉൾപ്പെടുന്നു. ലിങ്കൺഷയറിലെ ഗവേഷണങ്ങളിൽ കണ്ടെത്തിയ പുരാവസ്തുക്കളുടെ ഒരു സൗജന്യപ്രദർശനം വെസ്റ്റ് ഡീപ്പിംഗ് വില്ലേജ് ഹാളിൽ ശനിയാഴ്ച നടത്താൻ ഒരുങ്ങുകയാണ് ഇവർ.

“ഈ സ്ഥലം നിയോലിത്തിക്ക്, വെങ്കലയുഗം അല്ലെങ്കിൽ റോമൻ മാത്രമല്ല, ആറാം നൂറ്റാണ്ടിലെ സാക്സൺ വരെയുള്ള എല്ലാ കാലഘട്ടങ്ങളും നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഇവിടെനിന്നും കണ്ടെത്തിയവയിൽ ഈ കാലഘട്ടങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന സാധനങ്ങളും തെളിവുകളും ലഭിച്ചിട്ടുണ്ട്. അവയ്ക്ക് ഓരോന്നിനും പറയാൻ ഒരു നല്ല കഥയുണ്ട്. അതാണ് വളരെ ആകർഷകമെന്ന് ഞാൻ കരുതുന്നു” – കേംബ്രിഡ്ജ് ആർക്കിയോളജിക്കൽ യൂണിറ്റിലെ പ്രൊജക്ട് ഓഫീസറായ ഹന്ന ബാരറ്റ് പറയുന്നു.

നിയോലിത്തിക്ക് കാലഘട്ടത്തിലെ, ഇതുവരെ കണ്ടെത്തിയ മൺപാത്രങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെനിന്നും കണ്ടെത്തിയത്. അതിനൊപ്പം, മൃഗങ്ങളുടെ അസ്ഥികളും വിത്തുകളുടെയും ധാന്യങ്ങളുടെയും പാരിസ്ഥിതിക സാമ്പിളുകളും അവർ വേട്ടയാടുന്നതും കഴിക്കുന്നതുമൊക്കെ വിദഗ്ദ്ധർ കണ്ടെത്തി.

കാട്ടുപന്നികളും കരടികളുമുള്ള അക്കാലത്തെ ഭൂപ്രകൃതി വന്യമായിരുന്നിരിക്കുമെന്ന് മിസ് ബാരറ്റ് പറഞ്ഞു. “അവർ അവിടെ താമസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ആളുകളായിരുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. എന്നിട്ടും, അവർക്ക് ശരിക്കും അത്യാധുനികമായ ഈ ഫ്ലിന്റ് ഉപകരണങ്ങളും മൺപാത്രങ്ങളുമുണ്ട്. അത് നിർമിക്കാൻ വലിയ വൈദഗ്ദ്ധ്യം ആവശ്യമാണ്” – അവർ കൂട്ടിച്ചേർത്തു.

Latest News