കിഴക്കന്‍ യുക്രെയ്‌നിലെ ലുഹാന്‍സ്‌കില്‍ നിരവധിയാളുകള്‍ തങ്ങിയിരുന്ന സ്‌കൂള്‍ ലക്ഷ്യമിട്ട് റഷ്യനടത്തിയ ആക്രമണത്തില്‍ അറുപതിലേറെപ്പേര്‍ മരിച്ചു. തൊണ്ണൂറോളം പേരാണ് സ്‌കൂളില്‍ കഴിഞ്ഞിരുന്നതെന്നു പ്രാദേശിക ഗവര്‍ണര്‍ പറഞ്ഞു. ബിലോഹോറിവ്കയിലെ സ്‌കൂളില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു റഷ്യയുടെ ആക്രമണം. രണ്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുക്കാനായത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടങ്ങിക്കിടക്കുന്നുണ്ട്. സമീപനഗരമായ പ്രവില്ലയില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ 11 ഉം 14 ഉം വയസുള്ള രണ്ടു കുട്ടികളും കൊല്ലപ്പെട്ടു.
റഷ്യ ഇന്നു വിജയദിനം ആചരിക്കാനിരിക്കെ യുക്രെയ്ന്‍ അധിനിവേശത്തില്‍ പ്രസിഡന്റ് പുടിന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണു കരുതുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിക്കുമേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ വാര്‍ഷികമാണ് വിജയദിനമായി ആചരിക്കുന്നത്. സൈനികകരുത്തു വിളിച്ചോതുന്ന പരേഡ് ഉള്‍പ്പെടെ വിജയദിനത്തില്‍ അരങ്ങേറും.
അതിനിടെ, യുക്രെയ്ന്‍ റഷ്യയുടെ മറ്റൊരു കപ്പല്‍കൂടി കരിങ്കടലില്‍ താഴ്ത്തി. കരിങ്കടലിലെ സ്‌നേക് ദ്വീപിനു സമീപം റഷ്യന്‍ കപ്പല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള മിസൈല്‍ ആക്രമണത്തിലാണു തകര്‍ത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ യുക്രെയ്ന്‍ സൈന്യം പുറത്തുവിട്ടു.