1960 കളിലെ എൻ. ബി. സി. യിലെ ടിവി പരമ്പരയായ ‘ടാർസനിലെ’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോൺ ഏലി അന്തരിച്ചു. 86 വയസ്സായിരുന്നു.
റോണിന്റെ മകൾ കിർസ്റ്റൺ കാസലെ ഏലിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. സെപ്റ്റംബർ 29 ന് കാലിഫോർണിയയിലെ വീട്ടിൽ വച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് മകൾ ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
അദ്ദേഹം നല്ലൊരു നടനും എഴുത്തുകാരനും പരിശീലകനും ഉപദേശകനും കുടുംബനാഥനും ലീഡറുമായിരുന്നു. വളരെ പോസിറ്റീവായ അദ്ദേഹം, മറ്റുള്ളവരിൽ ചെലുത്തിയ തരത്തിലുള്ള സ്വാധീനം മറ്റൊരു വ്യക്തിയിലും താൻ കണ്ടിട്ടില്ലെന്നും കിർസ്റ്റൺ ഏലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.