ഉത്തര കൊറിയൻ സൈനികരെ റഷ്യയിലേക്കു വിന്യസിക്കുകയും യുക്രേനിയൻ സൈനികർക്ക് കാലിടറുന്ന കുർസ്ക് അതിർത്തിമേഖലയിൽ അവരെ വിന്യസിപ്പിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി നാറ്റോ. ദക്ഷിണ കൊറിയൻ സുരക്ഷാ, പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ആഴ്ചകളോളം നടത്തിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്കു ശേഷമാണ് നാറ്റോയുടെ ഈ വെളിപ്പെടുത്തൽ.
യുക്രൈനിലെ റഷ്യൻ യുദ്ധത്തിന്റെ ‘ഗണ്യമായ വർധനവിനെയും’ ‘അപകടകരമായ വിപുലീകരണത്തെയും’ ഈ വിന്യാസം പ്രതിനിധീകരിക്കുന്നു എന്ന് പുതുതായി ചുമതലയേറ്റ നാറ്റോ മേധാവി പറഞ്ഞു. ഉത്തര കൊറിയൻ സൈന്യം റഷ്യയിലെത്തിയെന്ന വാർത്ത നിഷേധിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കഴിഞ്ഞയാഴ്ച വിസമ്മതിച്ചിരുന്നു.
“ഇത് ഞങ്ങളുടെ തീരുമാനമാണ്. ഉത്തര കൊറിയൻ സൈന്യത്തെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ, എവിടെ, എങ്ങനെ, അല്ലെങ്കിൽ ഞങ്ങൾ പരിശീലനം നടത്തുന്നുണ്ടോ അല്ലെങ്കിൽ ചില സാഹചര്യങ്ങൾ കൈമാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞങ്ങളാണ്” – പുടിൻ വ്യക്തമാക്കിയിരുന്നു.
പ്യോങ്യാങ്ങിന്റെ സൈന്യം റഷ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നാറ്റോ ആദ്യമായി അംഗീകരിച്ചതായി തിങ്കളാഴ്ച റുട്ടെയുടെ ഇടപെടൽ വ്യക്തമാക്കി. യുക്രൈനിൽ ഉപയോഗിക്കുന്നതിനായി ഉത്തര കൊറിയ ഇതിനകം ബാലിസ്റ്റിക് മിസൈലുകളും ദശലക്ഷക്കണക്കിനു റൗണ്ട് വെടിക്കോപ്പുകളും മോസ്കോയിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പകരമായി, അന്താരാഷ്ട്ര ഉപരോധങ്ങൾ ഒഴിവാക്കാൻ ഉത്തര കൊറിയയെ സഹായിക്കുന്നതിന് സൈനിക സാങ്കേതികവിദ്യയും മറ്റ് പിന്തുണയും അയയ്ക്കാൻ പ്രസിഡന്റ് പുടിൻ സമ്മതിച്ചതായി റുട്ടെ പറഞ്ഞു. ഈ പങ്കാളിത്തം ആഗോളസമാധാനത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.