Friday, January 31, 2025

യു. എസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം: ഇന്ത്യൻ വംശജർ കമലയ്‌ക്കൊപ്പമെന്ന് സർവേ ഫലം

യു. എസ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇലക്ഷൻ പ്രചാരണങ്ങൾ അവസാനഘട്ടത്തിലേക്കെത്തുമ്പോൾ സ്ഥാനാർഥികളായി കമല ഹാരിസും ഡൊണാൾഡ് ട്രംപും നിരവധി വാഗ്ദാനങ്ങളുമായി മുന്നേറുകയാണ്. എന്നാൽ അടുത്തിടെ ഗവേഷണസ്ഥാപനമായ എ. എ. പി. ഐ. നടത്തിയ സർവേയിൽ, അമേരിക്കയിൽ വോട്ടവകാശമുള്ള ഇന്ത്യക്കാർ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി വെളിപ്പെടുത്തുന്നു.

വോട്ടവകാശമുള്ള 23 ലക്ഷം ഇന്ത്യൻ വംശജരിൽ 55% പേർ ഡെമോക്രാറ്റുകളെയാണ് പിന്തുണയ്ക്കുന്നത്. 26% ആളുകൾ റിപ്പബ്ലിക്കൻ പാർട്ടിയെയും പിന്തുണയ്ക്കുന്നു. ഇന്ത്യൻ വംശജരിൽ 61% പേർ കമലാ ഹാരിസിന് വോട്ടുചെയ്യുമെന്നാണ് കരുതുന്നതെന്ന് കാർണഗി എൻഡോവ്‌മെന്റിന്റെ സർവേ വെളിപ്പെടുത്തുന്നു. സ്ത്രീകളിൽ 67 ശതമാനവും പുരുഷന്മാരിൽ 53 ശതമാനവും കമലയെ പിന്തുണയ്ക്കുന്നതായാണ് സർവേ ഫലം.

എന്നാൽ, സി. എൻ. എൻ. രാജ്യവ്യാപകമായി നടത്തിയ സർവേയിൽ 47% വീതം പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ് ട്രംപും കമലയും.

Latest News