Saturday, February 1, 2025

ഗാസയിലെ ഹമാസിന്റെ ആയുധ നിർമ്മാണ തുരങ്കം കണ്ടെത്തി ഐ ഡി എഫ്

ഗാസയിൽ ഹമാസിന്റെ ആയുധ നിർമ്മാണ കേന്ദ്രം ഉൾക്കൊള്ളുന്ന ഒരു ഭൂഗർഭ തുരങ്ക പാത കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം ശനിയാഴ്ച വൈകുന്നേരം വെളിപ്പെടുത്തി. സൈറ്റൌണിന് സമീപം ജനവാസമേഖലയിലാണ് സൈന്യം തുരങ്കം കണ്ടെത്തിയത്.

252-ാം ഡിവിഷന്റെ നിർദ്ദേശപ്രകാരമാണ് സൈന്യം പ്രവർത്തിച്ചത്. കെട്ടിടത്തിനുള്ളിൽ കടൽ വഴി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിക്കുന്ന ഡൈവിംഗ് ഉപകരണങ്ങൾ, റോക്കറ്റുകൾ, ഷെല്ലുകൾ, ഗ്രനേഡുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള വർക്ക്ഷോപ്പുകളും നൂറുകണക്കിന് സാധനങ്ങളും ഐ. ഡി. എഫ് കണ്ടെത്തിയതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തുരങ്കപാതയിൽ അടുപ്പ്, സ്റ്റൌ, ഭക്ഷ്യവസ്തുക്കൾ, കിടക്കകൾ എന്നിവയും യുദ്ധത്തിലുടനീളം തീവ്രവാദികൾ ഉപയോഗിച്ചിരുന്ന രേഖകളും മറ്റു വസ്തുവകകളും ഉണ്ടായിരുന്നു. തെക്കൻ കമാൻഡിൻ്റെ നിർദ്ദേശപ്രകാരവും യാലോം യൂണിറ്റിൻ്റെയും പ്രതിരോധ മന്ത്രാലയത്തിൻ്റെ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ഡയറക്ടറേറ്റിൻ്റെയും സഹകരണത്തോടെയും സൈനികർ തുരങ്കം കണ്ടെത്തി തകർക്കുകയായിരുന്നു.

Latest News