Saturday, November 23, 2024

മുനമ്പം ഭൂമിവിഷയം – രാഷ്ട്രീയചർച്ചകളല്ല, വഖഫ് ഭൂമിയല്ല എന്ന തീരുമാനമാണ് വേണ്ടത്: കത്തോലിക്ക കോൺഗ്രസ്

മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ അവകാശികളുടെ ഭൂമിയിൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശം അന്യായമാണെന്നിരിക്കെ മന്ത്രിതലത്തിലോ, രാഷ്ട്രീയതലത്തിലോ ഉള്ള ചർച്ചകളല്ല, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണ് സർക്കാർതലത്തിൽ ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ്. അധാർമികമായ നിയമത്തിന്റെപേരിൽ വഖഫ് ബോർഡ് നടത്തുന്ന കൈയേറ്റശ്രമം ന്യായീകരിക്കാൻവേണ്ടി നടത്തുന്ന രാഷ്ട്രീയമായ തന്ത്രങ്ങൾ മുനമ്പത്ത് വിലപ്പോവില്ല എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. ഒരു കാരണവശാലും നീക്കുപോക്കുകൾ അംഗീകരിക്കാനാവില്ല. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

നിയമത്തിന്റെ പിന്തുണയുള്ള കടന്നുകൈയേറ്റശ്രമമാണ് മുനമ്പത്ത് വഖഫ് ബോർഡ് നടത്തിയത്. അതിനെ അനുകൂലിക്കുന്ന തരത്തിൽ വഖഫ് ഭേദഗതിയ്‌ക്കെതിതിരായ പ്രമേയം പാസാക്കിയ ജനപ്രതിനിധികൾ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. എന്നിട്ട് മുമ്പത്തെ ആളുകൾക്കൊപ്പമാണെന്ന് പുറത്തിറങ്ങി പറയുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണ്. പ്രായശ്ചിത്തമായി മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രമേയം പാസാക്കാനും നയപരമായ തീരുമാനമെടുക്കാനും ജനപ്രതിനിധികൾ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News