Wednesday, November 27, 2024

അസർബൈജാനിൽ നടക്കുന്ന യു. എൻ. കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കാൻ താലിബാൻ ഭരണകൂടം ഉദ്യോഗസ്ഥർ

അടുത്തയാഴ്ച ആരംഭിക്കുന്ന യു. എൻ. കാലാവസ്ഥാ സമ്മേളനത്തിൽ അഫ്ഗാൻ താലിബാൻ ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് അറിയിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം. 20 വർഷത്തെ നാറ്റോ പിന്തുണയുള്ള സേനയ്‌ക്കെതിരായ പോരാട്ടത്തിനുശേഷം കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭരണകൂട ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഏറ്റവും ഉയർന്ന ബഹുമുഖ പരിപാടികളിലൊന്നാണ് അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുന്ന COP29 കാലാവസ്ഥാ ഉച്ചകോടി.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും മേലുള്ള താലിബാന്റെ നിയന്ത്രണങ്ങൾ മൂലം പൊതു അസംബ്ലിയിൽ അഫ്ഗാനിസ്ഥാന്റെ ഇരിപ്പിടം ഏറ്റെടുക്കാൻ താലിബാനെ യു. എൻ. അനുവദിച്ചിട്ടില്ല. കൂടാതെ, അഫ്ഗാനിസ്ഥാന്റെ ഗവൺമെന്റിനെ യു. എൻ. അംഗരാജ്യങ്ങൾ ഔപചാരികമായി അംഗീകരിച്ചിട്ടുമില്ല. അതുകൂടാതെ, സി. ഒ. പി. സമ്മേളനത്തിൽ പങ്കെടുക്കാൻ ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ അസർബൈജാനിൽ എത്തിയതായും അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ഖഹർ ബൽഖി വ്യക്തമാക്കി.

യു. എൻ. സംവിധാനത്തിൽ താലിബാനെ അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത ഗവൺമെന്റായി ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ, മുഴുവൻ അംഗരാജ്യങ്ങളുടെയും നടപടികളിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതാപത്രങ്ങൾ ഉദ്യോഗസ്ഥർക്കു ലഭിക്കില്ലെന്ന് ഉറവിടം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News