Friday, January 31, 2025

വിപണി മൂല്യം ഉയര്‍ന്നു: ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ആപ്പിളിനെ പിന്നിലാക്കിയാണ് സൗദി എണ്ണക്കമ്പനിയായ അരാംകോ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇന്നത്തെ ട്രേഡിങ്ങില്‍ അരാംകോയുടെ ഓഹരി ഉയര്‍ന്ന് 46.10 റിയാലായി.

യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റാണ് വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1.979 ട്രില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. 2022 ന്റെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ അരാംകോ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, 2.461 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ ഇപ്പോഴത്തെ മൂല്യം.

 

Latest News