Thursday, November 21, 2024

16 വയസ്സിനു താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ വിലക്ക്: പുതിയ നിയമം പരിഗണനയിലെന്ന് യു. കെ.

16 വയസ്സിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്  നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിച്ച് യു. കെ. യും. യു. കെ. യുടെ ടെക്നോളജി സെക്രട്ടറി പീറ്റർ കൈൽ ആണ് ബി. ബി. സി. യോട് ഈ വിവരം വെളിപ്പെടുത്തിയത്. ബി. ബി. സി. റേഡിയോ 4 ലെ ടുഡേ പരിപാടിയിൽ സംസാരിച്ച അദ്ദേഹം, ആളുകളെ പ്രത്യേകിച്ച് കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കാൻ ‘വേണ്ടതെല്ലാം ചെയ്യുമെന്ന്’ പ്രഖ്യാപിച്ചു.

സ്മാർട്ട് ഫോണുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ സാങ്കേതികവിദ്യകൾ യുവാക്കളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തുമെന്നും നിലവിൽ ഉറച്ചതും പിയർ-റിവ്യൂ ചെയ്തതുമായ തെളിവുകളൊന്നുമില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. “ഞങ്ങളുടെ ഗവേഷണം വ്യക്തമാണ്. സാങ്കേതിക സ്ഥാപനങ്ങളിൽ പരിചരണത്തിന്റെ സമഗ്രമായ കടമ ഉൾക്കൊള്ളുന്ന ഒരു പുതുക്കിയ നിയമത്തെ പൊതുജനങ്ങളും മാതാപിതാക്കളും പിന്തുണയ്ക്കുന്നു. ചിന്തയിലിരിക്കുന്ന ഈ നടപടി പ്രവർത്തികമാക്കുന്നതിന് പ്രധാനമന്ത്രി വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കണം” – എക്സിലെ ഒരു പോസ്റ്റിൽ പറയുന്നു.

“സർക്കാർ കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഇത് ഒരു സാംസ്കാരികമാറ്റം ആവശ്യപ്പെടുന്ന ഒരു പ്രശ്നമാണ്. കൂടാതെ, നിയമനിർമാണം സാങ്കേതികവിദ്യയെക്കാൾ ഒരു പടി മുന്നിലായിരിക്കണം” – നിയമസ്ഥാപനമായ ഫ്രീറ്റ്സിൽ നിന്നുള്ള അയോണ സിൽവർമാൻ വ്യക്തമാക്കി.

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്ന് നിരോധിക്കുന്നതിനുള്ള നിയമനിർമാണം അവതരിപ്പിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ പറഞ്ഞതിനെത്തുടർന്നാണ് യു. കെ. യിലും യുവാക്കൾക്കായി സോഷ്യൽ മീഡിയയെ നിയമപരമായി നിയന്ത്രിക്കാനുള്ള ആശയം ഉടലെടുക്കുന്നത്. യു. കെ. യും ഇത് പിന്തുടരുമോ എന്ന ചോദ്യത്തിന്, “എല്ലാം എന്റെ പക്കലുണ്ട്” എന്നാൽ, കൂടുതൽ തെളിവുകൾ ആദ്യം കാണാൻ ആഗ്രഹിക്കുന്നുവെന്ന് കെയ്ൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News