പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരോട് കമ്മീഷന്‍ വിശദീകരണം തേടി. പെരിന്തല്‍മണ്ണ പോലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ അപമാനിച്ചത് ബാലാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം വിവാദങ്ങളില്‍ ശനിയാഴ്ച സമസ്ത വിശദീകരണം നല്‍കുമെന്നാണ് സൂചനകള്‍. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ശനിയാഴ്ച കോഴിക്കോട്ട് യോഗം ചേരും. ഗവര്‍ണറുടെ വിമര്‍ശനം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
വേദിയില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. പെണ്‍കുട്ടിയ
യെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നു. സമസ്ത വേദിയില്‍ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നതെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സമസ്ത നേതാവ് എതിര്‍പ്പുന്നയിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.