Monday, November 25, 2024

മതവിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യം

2023 ലെ കണക്കുകൾപ്രകാരം ഉത്തര കൊറിയയിൽ ആകെ ജനസംഖ്യ ഏകദേശം 26 ദശലക്ഷമാണ്. ഈ രാജ്യത്ത് ഏതൊക്കെ മതവിശ്വാസികളാണുള്ളതെന്നുപോലും അജ്ഞാതമാണ്. ചെറിയ ചില ചൈനീസ്, ജാപ്പനീസ് കമ്മ്യൂണിറ്റികൾ ഉണ്ടെങ്കിലും വംശീയമായി ഏതാണ്ട് പൂർണ്ണമായും ഇവർ ഒറ്റപ്പെട്ടുകഴിയുന്നവരാണ്.

പീഡനത്തിന്റെ വിവിധ തലങ്ങൾ

ഉത്തര കൊറിയൻ ഗവൺമെന്റ് സ്വതന്ത്രമായ, മതപരമായ ഈ ആവിഷ്‌കാരത്തിന്  വളരെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അങ്ങേയറ്റം ക്രൂരതയോടെയാണ് സർക്കാർ ഈ നയം നടപ്പിലാക്കുന്നത്. ഉത്തര കൊറിയയുടെ ഔദ്യോഗിക ഭരണകൂട പ്രത്യയശാസ്ത്രമായ ജൂഷെ, സ്വാശ്രയത്വവും പുറംലോകവുമായുള്ള അടച്ചുപൂട്ടൽ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ തത്വശാസ്ത്രമാണ്.

അയൽരാജ്യങ്ങളായ ചൈനയുമായും റഷ്യയുമായും നിർബന്ധിത തൊഴിൽ ഉൾപ്പെടെയുള്ള വിഭവങ്ങളുടെ വ്യാപാരത്തിലും വിനിമയത്തിലും ഉത്തര കൊറിയ പരാജയപ്പെടുകയാണ്. രാജ്യത്ത് ‘സമൃദ്ധിയുടെ ഒരു പുകമറ’ സൃഷ്ടിക്കാൻ സർക്കാർ ശക്തമായ പ്രചാരണയന്ത്രം ഉപയോഗിക്കുന്നുണ്ടെങ്കിലും, മതിയായ ഭക്ഷണത്തിന്റെ ലഭ്യതക്കുറവ് ജനങ്ങൾ അനുഭവിക്കുന്നു. കോവിഡ് പകർച്ചവ്യാധി ഈ ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ ആഴത്തിലാക്കി.

ദുഷ്‌കരമായ ഈ സാഹചര്യത്തിൽ, രാജ്യത്തെ ഓരോ വ്യക്തിയും വിഭവശേഷിയും സംസ്ഥാനത്തിന്റെ സ്വത്തായി പരിഗണിക്കപ്പെടുന്നു. 1948 ൽ രാജ്യം സ്ഥാപിതമായതു മുതൽ അധികാരത്തിലുള്ള കിം രാജവംശം സമ്പൂർണ്ണ വിശ്വസ്തത ആവശ്യപ്പെടുന്നു. കിമ്മിന്റെ അധികാരത്തിൻകീഴിൽ ഒരു വ്യക്തിയും സുരക്ഷിതരല്ല.

സെൻസറുകൾ സ്വതന്ത്രചിന്തയെ കർശനമായി നിരോധിക്കുന്നു. ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നവരാണ് ഇവരുടെ പ്രത്യേക ലക്ഷ്യം. ബൈബിളുമായി പിടിക്കപ്പെടുന്ന ഏതൊരാളും കഠിനമായ ശിക്ഷയ്ക്കു വിധേയരാണ്. ദക്ഷിണ കൊറിയയിൽനിന്നുള്ള ക്രിസ്ത്യൻ പ്രക്ഷേപണങ്ങൾ റേഡിയോയിൽ കേൾക്കുന്നതും സ്വകാര്യ പ്രാർഥനയിൽ പങ്കെടുക്കുന്നതുപോലും ശിക്ഷാർഹമായ കാര്യമാണ്. പിടിക്കപ്പെട്ടവരും പലപ്പോഴും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉത്തര കൊറിയയിലെ പല രാഷ്ട്രീയ ജയിലുകളിലൊന്നിൽ അനിശ്ചിതകാലത്തേക്ക് തടവിലാക്കപ്പെടുകയും ചെയ്യുന്നു. അവിടെ അവർ അനുഭവിക്കുന്നത് സങ്കൽപിക്കാൻപോലും സാധിക്കാത്തത്ര ഭീകരമായ പീഡനങ്ങളാണ്.

ഉത്തര കൊറിയൻ ജയിലുകളിൽ കഠിനമായ പീഡനങ്ങൾ സാധാരണമാണ്. പീഡകളെ അതിജീവിച്ചവർ, പ്രത്യേകിച്ച് മതത്തടവുകാർക്ക് അതൊന്നും വെളിപ്പെടുത്താൻപോലും അനുവാദമില്ല. സൈബീരിയയിൽ സർക്കാർ നടത്തുന്ന വലിയ പദ്ധതികളിൽ തൊഴിലാളികളായി ജോലിചെയ്യുന്നതിനായി അവരുടെ കുട്ടികളെ കൊല്ലുന്നതും തടവുകാരെ റഷ്യയിലേക്കു വിൽക്കുന്നതും പതിവാണ്.

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ വക്താക്കൾ ഉത്തര കൊറിയയിൽ നടക്കുന്ന അതിക്രമങ്ങളിലേക്ക് ശ്രദ്ധചെലുത്താൻ വളരെക്കാലമായി ആഹ്വാനം ചെയ്യുന്നു. ഭരണകൂട താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെയും കിം ജോങ് ഉന്നിന്റെ സ്വേച്ഛാധിപത്യ ഭരണകൂടം ആക്രമണാത്മകമായി വിചാരണ ചെയ്യുന്നു. പ്രാർഥിക്കുക, ബൈബിളിനെക്കുറിച്ചു സംസാരിക്കുക, ഒരുവന്റെ വിശ്വാസം പങ്കുവയ്ക്കുക എന്നിങ്ങനെയുള്ള ലളിതമായ പ്രവർത്തനങ്ങൾപോലും മർദനത്തിലേക്കും വർഷങ്ങളോളം നീണ്ട തടവിലേക്കും പീഡനത്തിലേക്കും നയിച്ചേക്കാം.

കടപ്പാട്: https://www.persecution.org/

LEAVE A REPLY

Please enter your comment!
Please enter your name here

Latest News