Tuesday, November 26, 2024

അമേരിക്കയിലേക്കുള്ള മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവ തടയാനുള്ള പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്

അമേരിക്കയിലേക്കുള്ള മയക്കുമരുന്ന്, മനുഷ്യക്കടത്ത് എന്നിവ തടയാനുള്ള പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുകൾക്ക് പുതിയ നികുതികൾ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.

ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന്റെ തൊട്ടുപിന്നാലെ മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നും വരുന്ന എല്ലാ ചരക്കുകൾക്കും 25% താരിഫ് ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടുമെന്ന് നിയുക്ത പ്രസിഡന്റ് പറഞ്ഞു.

ചൈനയിൽനിന്ന് സിന്തറ്റിക് ഒപിയോയിഡ് ഫെന്റാനൈലിന്റെ കള്ളക്കടത്ത് തടയുന്നതുവരെ ചൈനയ്ക്ക് 10% അധിക താരിഫ് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെന്റനൈലിൽ ഉപയോഗം മൂലം കഴിഞ്ഞ വർഷം ഏകദേശം 75,000 അമേരിക്കക്കാർ മരിച്ചതായി കണക്കുകൾ പറയുന്നു. അതിനെത്തുടർന്ന് ഫെന്റനൈലിൽ ഉപയോഗിക്കുന്ന ചേരുവകളുടെ ഉൽപാദനം നിർത്താൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ബൈഡൻ ഭരണകൂടം ബീജിംഗിനോട് ആവശ്യപ്പെട്ടിരുന്നു.

മയക്കുമരുന്ന് കള്ളക്കടത്തും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുന്നതുവരെ  മെക്സിക്കോയ്ക്കും കാനഡയ്ക്കും മേലുള്ള താരിഫ് നിലനിൽക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News